WayanadLatest NewsKeralaNattuvarthaNews

ബ​സി​ൽ വി​ദ്യാ​ർ​ത്ഥി​നി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​ : യു​വാ​വ് പൊലീസ് പിടിയിൽ

ബ​ത്തേ​രി പൂ​മ​ല തൊ​ൻ​മ​ല ഫി​റോ​സി​നെ​യാ​ണ്(38) പൊലീസ് അ​റ​സ്റ്റു ചെ​യ്ത​ത്

പ​ന​മ​രം: ബ​സ് യാ​ത്ര​യ്ക്കി​ടെ സ​മീ​പ​ത്തി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി​നി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ബ​ത്തേ​രി പൂ​മ​ല തൊ​ൻ​മ​ല ഫി​റോ​സി​നെ​യാ​ണ്(38) പൊലീസ് അ​റ​സ്റ്റു ചെ​യ്ത​ത്.

Read Also : പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം

ബ​ത്തേ​രി-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേസിനാസ്പദമായ സം​ഭ​വം. മോ​ശം പെ​രു​മാ​റ്റ​ത്തി​നെ തു​ട​ർ​ന്ന്, യു​വാ​വി​നെ വി​ദ്യാ​ർ​ത്ഥി​നി കൈ​യ്യേ​റ്റം ചെ​യ്തു. തുടർന്ന്, മ​റ്റു യാ​ത്ര​ക്കാ​ർ സം​ഘ​ടി​ച്ചാ​ണ് യു​വാ​വി​നെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.

പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് യുവാവിനെതിരെ കേ​സെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button