കോട്ടയം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 61 കിലോ കഞ്ചാവ് പൊലീസ് നശിപ്പിച്ചു. 17 തവണയായി പിടിച്ചെടുത്തതും കോടതികളില്‍ തീര്‍പ്പാക്കിയതുമായ കേസുകളിലെ കഞ്ചാവ് ആണ് പൊലീസ് കൂട്ടിയിട്ട് കത്തിച്ചത്. ജില്ലാ ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു നടപടി.
ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിനുള്ളിലെ ഇന്സിനേറ്ററിലിട്ടാണ് കഞ്ചാവ് നശിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി രാജീവ് കുമാര്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി എം.എം ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് കഞ്ചാവ് നശിപ്പിച്ചത്.
Post Your Comments