
ശ്രീലങ്കയിൽ സാമ്പത്തിക സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള വ്യാപാരം പൂർണമായും നിലച്ചു. വ്യാപാര രംഗത്ത് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ, ഇന്ത്യൻ വ്യാപാരികൾ ശ്രീലങ്കയിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ നിന്നും താൽക്കാലികമായി പിന്നോട്ട് നിൽക്കുകയാണ്. ശ്രീലങ്കൻ ഇടപാടുകാരിൽ നിന്നും കൃത്യമായി പേയ്മെന്റുകൾ ലഭിക്കുമോ എന്ന ഭീതിയെ തുടർന്നാണ് കയറ്റുമതി നടത്താൻ മടിക്കുന്നത്.
പ്രധാനമായും വാഹനം, എൻജിനീയറിംഗ് ഉൽപ്പന്നം, കെമിക്കൽ, ഇരുമ്പ്, സ്റ്റീൽ, കാർഷിക ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവയുടെ കയറ്റുമതിയാണ് താൽക്കാലികമായി നിലച്ചത്. അതേസമയം, എസ്ബിഐ, എക്സിം ബാങ്ക് എന്നിവയുടെ ലൈൻ ഓഫ് ക്രെഡിറ്റ് പ്രകാരമുള്ള മരുന്നുകൾ, വളം, ഭക്ഷ്യ വസ്തുക്കൾ, വസ്ത്രം, വ്യവസായ മേഖലയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ എന്നിവ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
Also Read: വീടിന് പെട്രോളൊഴിച്ച് തീവെച്ച കേസിലെ പ്രതി അറസ്റ്റിൽ
ശ്രീലങ്കയുടെ പ്രധാന വ്യാപാര പങ്കാളികളിൽ ഒരാളാണ് ഇന്ത്യ. നിലവിലെ കണക്കുകൾ പ്രകാരം, മൊത്തം 5,100 കോടി ഡോളറിന്റെ കട ബാധ്യതയാണ് ശ്രീലങ്കയ്ക്ക് ഉള്ളത്.
Post Your Comments