Latest NewsNewsIndiaBusiness

സ്വർണം, മദ്യം, പുകയില എന്നിവ നിയന്ത്രിത വ്യാപാര പട്ടികയിൽ, മറ്റ് ഉൽപ്പന്നങ്ങൾ ഏതൊക്കെയെന്ന് അറിയാം

കയറ്റുമതി, ഇറക്കുമതി രംഗത്തെ കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാനാണ് ചില ഉൽപ്പന്നങ്ങളെ നിയന്ത്രിത വ്യാപാരപ്പട്ടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയിൽ ഉൾപ്പെടുത്തിയ വസ്തുക്കളുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. കയറ്റുമതി, ഇറക്കുമതി രംഗത്തെ കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാനാണ് ചില ഉൽപ്പന്നങ്ങളെ നിയന്ത്രിത വ്യാപാരപ്പട്ടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, വെള്ളി, അമൂല്യ രത്നങ്ങൾ, മദ്യം, പുകയില, കെമിക്കലുകൾ എന്നിവയാണ് നിയന്ത്രിത വ്യാപാരപ്പട്ടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കറൻസികൾ, വനോൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയും ഈ പട്ടികയുടെ ഭാഗമാണ്. കൺട്രോൾഡ് ഡെലിവറി റെഗുലേഷൻസ്, 2022 പ്രകാരമാണ് നടപടിയെന്ന് ധനമന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപിനെ മരിച്ച നിലയിൽ കണ്ടെത്തി

നിയന്ത്രിത വ്യാപാരപ്പട്ടിയിൽ ഉൾപ്പെടുത്തിയിട്ടുളള ഉൽപ്പന്നങ്ങളുടെ കയറ്റുമതി/ഇറക്കുമതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിലെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലിന്റെയോ അഡീഷണൽ ഡയറക്ടർ ജനറലിന്റെയോ മേൽനോട്ടത്തിൽ മാത്രമാണ് സാധ്യമാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button