KeralaLatest NewsNews

യു​വ​തി​യോ​ടു മോ​ശ​മാ​യി പെരുമാറിയ സംഭവം: ക്രൈം ​ന​ന്ദ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും

 

കൊച്ചി: ദ​ളി​ത് യു​വ​തി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യ സംഭവത്തില്‍ അ​റ​സ്റ്റി​ലാ​യ ക്രൈം ​എ​ഡി​റ്റ​ര്‍ ടി.​പി ന​ന്ദ​കു​മാ​ര്‍ ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

ഒ​രു വ​നി​താ നേ​താ​വി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ വീ​ഡി​യോ നി​ര്‍​മ്മി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നും ഇ​തി​ന്‍റെ പേ​രി​ല്‍ ത​ന്നോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മു​ള്ള ദ​ളി​ത് യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ന്ദ​കു​മാ​റി​നെതിരെ കേസെടുത്തത്.

​കേ​സി​ല്‍ ന​ന്ദ​കു​മാ​ര്‍ ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ വി​ചാ​ര​ണ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സാണ്‌ കേസ് ര​ജി​സ്റ്റ​ര്‍ ചെയ്തത്.

പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ള്‍​ക്കു പു​റ​മേ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button