കൊച്ചി: ദളിത് യുവതിയോടു മോശമായി പെരുമാറിയ സംഭവത്തില്‍ അറസ്റ്റിലായ ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.
ഒരു വനിതാ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഇതിന്റെ പേരില്‍ തന്നോടു മോശമായി പെരുമാറിയെന്നുമുള്ള ദളിത് യുവതിയുടെ പരാതിയിലാണ് നന്ദകുമാറിനെതിരെ കേസെടുത്തത്.
കേസില്‍ നന്ദകുമാര്‍ നല്കിയ ജാമ്യാപേക്ഷ വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ക്കു പുറമേ ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
Post Your Comments