Latest NewsNews

ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം റഷ്യയാണെന്ന ആരോപണവുമായി സെലന്‍സ്‌കി

ശ്രീലങ്കയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ റഷ്യ: ആരോപണവുമായി യുക്രെയ്ന്‍ പ്രസിഡന്റ്

കീവ്: ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം റഷ്യയാണെന്ന ആരോപണവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ലോകമാകെ അശാന്തി പടര്‍ത്തിയിരിക്കുയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന ഏഷ്യന്‍ നേതാക്കളുടെ സമ്മേളനം അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് സെലന്‍സ്‌കി റഷ്യക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്.

Read Also: ‘സംഘ് പരിവാര്‍ വാക്കുകളെ പോലും ഭയക്കുന്നു, വിലക്കിയത് മോദി സര്‍ക്കാരിന്റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകൾ’

യുക്രെയ്ന് സാമ്പത്തിക ആഘാതം ഏല്‍പ്പിക്കുക എന്നത് റഷ്യയുടെ അധിനിവേശ തന്ത്രമായിരുന്നു. നിലവിലെ പ്രതിസന്ധി കാരണം ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്ന രാജ്യങ്ങള്‍ അശാന്തിയിലായി. ഇത് റഷ്യയുടെ അജണ്ടകള്‍ക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

”ഇത് ഞങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഒരു ഉദാഹരണം നോക്കൂ- ശ്രീലങ്കയിലെ സംഭവങ്ങള്‍. ഞെട്ടിപ്പിക്കുന്ന ഭക്ഷ്യ, ഇന്ധന വിലക്കയറ്റം ഒരു സാമൂഹിക വിസ്ഫോടനത്തിലേക്ക് നയിച്ചു. ഇതെങ്ങനെ അവസാനിപ്പിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ല. എന്നിരുന്നാലും ഭക്ഷ്യ, ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലും സമാനമായ പൊട്ടിത്തെറി സാധ്യമാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം” സെലന്‍സ്‌കിയെ ഉദ്ധരിച്ചുകൊണ്ട് യുക്രെയ്ന്‍ ദേശീയ വാര്‍ത്താ ഏജന്‍സി യുക്രിന്‍ഫോം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button