ന്യൂഡൽഹി: പാര്‍ലമെന്റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കിയതിനെ തുടർന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വിലക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. അഹങ്കാരി, അഴിമതിക്കാരന്, മുതലക്കണ്ണീര്, ഗുണ്ടായിസം, നാടകം തുടങ്ങിയ വാക്കുകളാണ് വിലക്കിയത്.
കാപട്യം, കരിദിനം, കഴിവില്ലാത്തവന്, അരാജകവാദി തുടങ്ങിയ വാക്കുകള്‍ക്കും വിലക്ക്. ലോക്സഭാ സെക്രട്ടറിയാണ് ഈ വാക്കുകളെ ‘അണ്‍പാര്‍ലമെന്ററി’ ആക്കിയത്. ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക് ലെറ്റിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശങ്ങള്‍.
Read Also: പുതിയ അശോകസ്തംഭം ദേശീയ ചിഹ്നത്തിന് അപമാനം: മോദി സർക്കാരിനെതിരെ ടിഎംസി നേതാക്കൾ
അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം അനാവരണം ചെയ്യുന്നതിനിടെ പ്രധാനമന്ത്രി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നടത്തിയത് മതപരമായ ചടങ്ങാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments