പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങി സിഗ്നേച്ചർ ഗ്ലോബൽ ഇന്ത്യ ലിമിറ്റഡ്. പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയാണ് ഈ റിയൽറ്റി സ്ഥാപനം. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 1,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോപ്പർട്ടി ഡെവലപ്പറാണ് സിഗ്നേച്ചർ ഗ്ലോബൽ ഇന്ത്യ ലിമിറ്റഡ്.
ഐപിഒയിൽ ഡിആർഎച്ച്പി പ്രകാരമുള്ള 750 കോടി രൂപ വരെ വിലയുള്ള ഷെയറുകളുടെ പുതിയ ഇഷ്യുവും 250 കോടി രൂപ വിലയുള്ള ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് പ്രധാനമായും ഉൾപ്പെടുന്നത്. ഐപിഒയിൽ നിന്നുള്ള വരുമാനം പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, കടം തിരിച്ചടയ്ക്കൽ എന്നീ ആവശ്യങ്ങൾക്കായിരിക്കും പ്രധാനമായും വിനിയോഗിക്കുക.
Also Read: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജിവെച്ചു: പ്രഖ്യാപനം സിംഗപ്പൂരിൽ നിന്ന്
റിപ്പോർട്ടുകൾ പ്രകാരം, ഐപിഒ മുഖാന്തരം ലഭിക്കുന്ന തുക സിഗ്നേച്ചർ ഗ്ലോബൽ ഹോംസ്, സിഗ്നേച്ചർ ഇൻഫ്രബിൽഡ്, സിഗ്നേച്ചർ ഗ്ലോബൽ ഡെവലപ്പേർസ്, സ്റ്റെർണർ ബിൽഡ്കോൺ എന്നീ സബ്സിഡിയറികളുടെ വായ്പ തിരിച്ചടവിനും വിനിയോഗിക്കും.
Post Your Comments