Latest NewsNewsIndiaBusiness

ആർബിഐ: ഒല ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് പിഴ ചുമത്തിയത് കോടികൾ

1.67 കോടി രൂപയാണ് ഒല ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് പിഴ അടക്കേണ്ടത്

മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഒല ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി. പ്രീ-പെയ്ഡ് പേയ്മെന്റ് ഇടപാടുമായി ബന്ധപ്പെട്ടുളള വ്യവസ്ഥകളും ഉപഭോക്തൃ മാനദണ്ഡങ്ങളും പാലിച്ചില്ലെന്നാണ് ആർബിഐ കണ്ടെത്തിയിട്ടുള്ളത്. 1.67 കോടി രൂപയാണ് ഒല ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് പിഴ അടക്കേണ്ടത്.

സെൻട്രൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2007 ലെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 30 പ്രകാരമാണ് പിഴ ചുമത്തിയത്. കൂടാതെ, നോ യുവർ കസ്റ്റമർ സർവീസിലെ വ്യവസ്ഥകളും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Also Read: നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി, നേട്ടത്തിലുള്ള ഓഹരികൾ അറിയാം

റൈഡ്- ഹെയ്ലിംഗ് ആപ്പായ ഓലയുടെ ഉപസ്ഥാപനമാണ് ഒല ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. ഇരുചക്ര വാഹന വായ്പ, ഫോർ വീലർ വായ്പ, വ്യക്തിഗത വായ്പ, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളാണ് ഒല ഫിനാൻഷ്യൽ സർവീസസ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button