തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളിലെ കുഴി സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേശീയപാത റോഡുകള്‍ നോക്കിയാല്‍, പൊതുമരാമത്തു വകുപ്പ് റോഡുകളില്‍ കുഴി കുറവാണെന്നും മഴയും, ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും റോഡിലെ കുഴിക്ക് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചില തെറ്റായ പ്രവണതകളും ഇതിനു കാരണമാകുന്നുണ്ടെന്നും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും റോഡിലെ കുഴിക്ക് കാലാവസ്ഥയെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും: പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി
അതേസമയം, പിണറായി സർക്കാരിന്റെ കീഴിലുള്ള ആരോഗ്യവകുപ്പ് വൻ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. ഭരണപക്ഷത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും പാരമ്യത്തില്‍ എത്തിയിരിക്കുകയാണെന്നും ഒച്ചവെച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാകില്ലെന്നും, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും വി ഡി സതീശന്‍ പറഞ്ഞു. അട്ടപ്പാടിയിലെ ആശുപത്രികള്‍ പരിതാപകരമായ അവസ്ഥയിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Post Your Comments