ദുബായ്: യാത്രാ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെയ്ക്കരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ദുബായ് പോലീസ്. വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു.
പെട്ടി അടുക്കുന്നതും വീടു പൂട്ടുന്നതും ഉൾപ്പെടെ എല്ലാ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുമ്പോൾ അത് കാണുന്നവരുടെ കൂട്ടത്തിൽ കള്ളന്മാരും ഉണ്ടാകാമെന്ന് പോലീസ് വ്യക്തമാക്കി.
എത്ര ദിവസത്തെ യാത്രയാണ്, എവിടേക്കാണ് പോകുന്നത്, മടക്കം തുടങ്ങി എല്ലാ വിവരവും ചിലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ദീർഘയാത്ര പോകുന്നവർ പോലീസിനെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. പോലീസിന്റെ ഓൺലൈൻ സൈറ്റിൽ സൗജന്യമായി യാത്രയുടെ വിശദാംശങ്ങൾ പങ്കുവെയ്ക്കാം. താമസക്കാർ മടങ്ങിയെത്തും വരെ കൃത്യമായ ഇടവേളകളിൽ ഈ സ്ഥലം പോലീസ് നേരിട്ട് സന്ദർശിക്കും.
Read Also: ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്: മൂന്ന് പേർ കൂടി പിടിയിൽ
Post Your Comments