മക്ക: വിദേശത്ത് നിന്നുള്ളവർക്ക് ഉംറ വിസ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. https://haj.gov.sa/ar/InternalPages/Umrah എന്ന ലിങ്കിലൂടെയാണ് വിദേശ തീർത്ഥാടകർ അപേക്ഷ സമർപ്പിക്കേണ്ടത്. അതേസമയം, ഇഅ്തമർനാ ആപ്ലിക്കേഷൻ വഴിയാണ് സൗദിയിലുള്ളവർ അപേക്ഷ നൽകേണ്ടത്.
മുഹറം ഒന്നു (ജൂലൈ 30) മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സൗദിക്ക് അകത്തു നിന്നുള്ളവർക്കും ഉംറയ്ക്ക് അനുമതി നൽകും. തീർത്ഥാടകരുടെയും സന്ദർശകരുടെയും സുരക്ഷയും ആരോഗ്യവും നിലനിർത്തുന്നതിന് ഉംറയ്ക്ക് എത്തുന്നവർ അംഗീകൃത കോവിഡ് വാക്‌സിനുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Post Your Comments