കാബൂൾ: പാകിസ്ഥാനിലെ മാധ്യമപ്രവർത്തകർക്ക് പൊതുമധ്യത്തിൽ നിന്നും പലതവണ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അത്തരത്തിൽ വാർത്താ റിപ്പോർട്ടിംഗിനിടെ അടുത്ത് നിന്ന് മോശം വാക്കുകൾ ഉപയോഗിച്ച ചെറിയ കുട്ടിയെ ഒരു വനിതാ മാധ്യമപ്രവർത്തക തല്ലുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
????????? pic.twitter.com/Vlojdq3bYO
— مومنہ (@ItxMeKarma) July 11, 2022
ജൂലൈ 9 ഞായറാഴ്ച ആണ് സംഭവം. ബലിപെരുന്നാളുമായി ബന്ധപ്പെട്ട അവധിയെക്കുറിച്ച് റിപ്പോർട്ടു ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകയെ കാണാം. സമീപത്ത് നിരവധി കുട്ടികളെയും. ഇതിനിടെ അരികിൽ നിൽക്കുന്ന ആൺകുട്ടി എന്തോ ഒരു കാര്യം പറഞ്ഞു. മോശം വാക്കുകൾ ആണ് ആൺകുട്ടി ഉപയോഗിച്ചതെന്നാണ് സൂചന. ഇതിൽ പ്രകോപിതയായ മാധ്യമപ്രവർത്തക ഉടൻ തന്നെ ആൺകുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു.
Yeah but who gave you the right to slap someone’s kid Ike that … disappointing !
— Fiza (@ifizatweet) July 11, 2022
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 511k-ലധികം കാഴ്ചകക്കാരും 400-ലധികം റീട്വീറ്റുകളും ഉണ്ടായി. വീഡിയോ വൈറലായതോടെ, യുവതിക്ക് നേരെ കടുത്ത സൈബർ ആക്രമാണ് ഉണ്ടാകുന്നത്. ചിലർക്ക് മാധ്യമപ്രവർത്തക എന്തിനാണ് ആൺകുട്ടിയെ തല്ലിയതെന്ന് മനസിലായില്ല. എന്ത് തന്നെയായാലും ആക്രമണത്തിലൂടെയല്ല മറുപടി നൽകേണ്ടതെന്ന് സൈബർ ലോകം യുവതിയോട് പറയുന്നു.
violence is not the answer
— Muaaz Ahmad (@muaaz4real) July 11, 2022
Post Your Comments