അബുദാബി: അബുദാബിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. അബുദാബിയിലെ അൽ സഹിയ മേഖലയിലെ ഒരു അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്.
അബുദാബി പോലീസിന്റെയും സിവിൽ ഡിഫൻസിന്റെയും സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.
Post Your Comments