കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബായ രാജപക്സെ ശ്രീലങ്കയിൽ നിന്നും പലായനം ചെയ്തതിനു പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയാണ് രാജപക്സെ ശ്രീലങ്കയിൽ നിന്നും മാലിദ്വീപിലേയ്ക്ക് രക്ഷപ്പെട്ടത്.
‘രാജ്യത്ത് പ്രസിഡന്റ് ഇല്ലാത്തതിനാലും അലയടിക്കുന്ന പ്രക്ഷോഭങ്ങളുടെ ഗൗരവം കണക്കിലെടുത്തും, പ്രശ്നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു വേണ്ടി ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു.’- പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവായ ദിനൗക് കൊളംബാഗെ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Also read: വിദൂര ഗ്രഹത്തിൽ ജലസാന്നിധ്യം: കണ്ടെത്തലുമായി ജെയിംസ് വെബ് ടെലസ്കോപ്പ്
സാമ്പത്തികമായി തകർന്ന ശ്രീലങ്കയിൽ മാസങ്ങളായി പ്രക്ഷോഭങ്ങൾ അലയടിക്കുകയാണ്. എണ്ണയുടെയും ധാന്യത്തിന്റെയും മരുന്നുകളുടെയും വില, ക്രമതീതമായി വർദ്ധിച്ചു. ദൈനംദിന ഉപയോഗമുള്ള അവശ്യ സാധനങ്ങൾ ഒന്നുംതന്നെ കിട്ടാനില്ല. ഇതോടെ, പ്രകോപിതരായ ശ്രീലങ്കൻ ജനത തെരുവിലിറങ്ങിയിരിക്കുകയാണ്.
Post Your Comments