Latest NewsNewsInternationalGulfQatar

റസ്റ്റോറന്റുകളിൽ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുത്: നിർദ്ദേശം നൽകി ഖത്തർ

ദോഹ: റസ്റ്റോറന്റുകൾ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുതെന്ന് നിർദ്ദേശം നൽകി ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം റസ്റ്റോറന്റുകൾക്ക് നൽകിയത്.

Read Also: ആസിഡ് ആക്രമണക്കേസ്: സൗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് കേരളം, ഇന്ത്യയിൽ പശ്ചിമബംഗാൾ

മിനിമം ഓർഡർ ചെയ്യണമെന്ന റസ്റ്റോറന്റുകളുടെ നിബന്ധനയെ തുടർന്ന് ഉപഭോക്താക്കൾക്ക് ആവശ്യത്തിൽ കൂടുതൽ ഭക്ഷണം ഓർഡർ ചെയ്യേണ്ടി വരികയും ചെലവ് കൂടുകയും ചെയ്യുന്നതായുള്ള പരാതികൾ ലഭിച്ചിരുന്നു. ഈ പരാതി കണക്കിലെടുത്താണ് വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ നടപടി. ഇതോടെ ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്നിരുന്ന അധിക ചെലവ് കുറയ്ക്കാൻ കഴിയും.

Read Also: 15 കാരിയുമായി ബസ് ഡ്രൈവർ കടന്ന സംഭവം: അടിച്ചു പൊളിക്കാൻ ഷിബിൻ പെൺകുട്ടിയുടെ കമ്മൽ വിറ്റു, കയ്യിൽ ഉണ്ടായിരുന്നത് 500 രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button