ലക്നൗ: വളര്‍ത്തുനായയായ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ വയോധികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിരമിച്ച അദ്ധ്യാപികയും 82-കാരിയുമായ സുശീല ത്രിപാഠിയാണ് പിറ്റ്ബുളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലക്‌നൗവിലെ കൈസര്‍ബാഗ് മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
Read Also: രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്രം
ജിം പരിശീലകനായ മകന്‍ അമിത്തിന് രണ്ട് വളര്‍ത്തു നായ്ക്കളാണുള്ളത്. പിറ്റ്ബുള്ളും ലാബ്രഡോറും. ബ്രൗണി എന്ന് പേരിട്ട് വിളിക്കുന്ന പിറ്റ്ബുള്‍ നായയെ മൂന്ന് വര്‍ഷം മുമ്പായിരുന്നു അമിത് വീട്ടിലേക്ക് കൊണ്ടുവന്നത്. കൈസര്‍ബാഗിലെ ബംഗാളി തോല പ്രദേശത്താണ് കുടുംബത്തിന്റെ താമസം.
ആക്രമണസമയത്ത് 82കാരിയായ സുശീല ത്രിപാഠി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പുറത്തുപോയ മകന്‍ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെയാണ് കാണാനിടയായത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. സമീപത്തെ ബല്‍റാംപൂര്‍ ആശുപത്രിയില്‍ അമ്മയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അമിത രക്തസ്രാവം മൂലമായിരുന്നു മരണം സംഭവിച്ചത്.
സുശീലയുടെ ശരീരത്തില്‍ അതിമാരകമായ മുറിവുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് മുതല്‍ വയറുവരെയുള്ള ഭാഗത്ത് ആഴത്തിലുള്ള 12 മുറിവുകള്‍ കണ്ടെത്തി. ആക്രമണം നടന്ന സമയത്ത് സുശീലയുടെ കരച്ചില്‍ കേട്ടതായി അയല്‍വാസികള്‍ പ്രതികരിച്ചു. എന്നാല്‍, വീടിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ ഓടിയെത്തിയ അയല്‍വാസികള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മകന്‍ വീട്ടിലെത്തിയാണ് വാതില്‍ തുറന്നത്. അപ്പോഴേക്കും സുശീലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Post Your Comments