
മലപ്പുറം: 16 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം. മലപ്പുറം തിരൂരിലാണ് സംഭവം. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനാണ് പെണ്‍കുട്ടി ശ്രമിച്ചത്.
Read Also: ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി.ജെ.പി കേരളത്തില്‍ നിലം തൊടില്ല: കെ മുരളീധരൻ
ആത്മഹത്യയ്ക്കൊരുങ്ങിയ പെണ്‍കുട്ടിയെ സിസിടിവിയില്‍ കണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഷെല്‍ട്ടറിലേക്ക് മാറ്റി. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് പെണ്‍കുട്ടി പറഞ്ഞത്.
പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ വിവാഹപ്രായം ആകുന്നതിന് മുന്‍പ് കുട്ടിയെ വിവാഹത്തിന് പ്രേരിപ്പിച്ചതിന് ഇരു വീട്ടുകാര്‍ക്കുമെതിരെ കേസ് എടുക്കാനും പ്രതിശ്രുത വരനെതിരെ പോക്സോ കേസ് ചുമത്താനും ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടു.
Post Your Comments