News

ഇസ്ലാമിക ഭരണകൂടം നിർബന്ധമാക്കിയ ഹിജാബിനെതിരെ പ്രതിഷേധിച്ച് ഇറാനിയൻ സ്ത്രീകൾ: പൊതുസ്ഥലത്ത് ഹിജാബ് മാറ്റി പ്രതിഷേധം

ടെഹ്‌റാൻ: പൊതുസ്ഥലത്ത് ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമങ്ങൾ ലംഘിച്ച് ഇറാനിയൻ സ്ത്രീകൾ. ഹിജാബ് അഴിച്ചുവെച്ച്, രാജ്യത്തിന്റെ പ്രസിഡന്റിനെതിരെ സ്ത്രീകൾ വ്യാപകമായ പ്രതിഷേധം നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കണമെന്ന ഇസ്ലാമിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ ഹിജാബ് നീക്കം ചെയ്യുന്ന ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

അതേസമയം, ഹിജാബ് നിയമത്തിനെതിരായ നിലവിലെ പ്രതിഷേധങ്ങൾക്കെതിരെ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി രംഗത്ത് വന്നു. ‘ഇസ്ലാമിക സമൂഹത്തിലെ ധാർമ്മിക മുല്യങ്ങൾക്കെതിരായ സംഘടിത പ്രവർത്തനം’ എന്നാണ് രാജ്യത്തെ തീവ്ര യാഥാസ്ഥിതിക മതവിഭാഗത്തിന്റെ പിന്തുണയുള്ള പ്രസിഡന്റ്, ഇബ്രാഹിം റെയ്‌സി പ്രതിഷേധങ്ങളെക്കുറിച്ച് പറഞ്ഞത്. സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്ന നിയന്ത്രണങ്ങളെ പിന്തുണച്ചു കൊണ്ട് ഗവൺമെന്റ് ജൂലൈ 12 ന് ‘ഹിജാബ് ആന്റ് ചാസ്റ്റിറ്റി ഡേ’ ആയി പ്രഖ്യാപിച്ചിരുന്നു.

ആസിഡ് ആക്രമണക്കേസ്: സൗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് കേരളം, ഇന്ത്യയിൽ പശ്ചിമബംഗാൾ

എന്നാൽ, ഇറാനിയൻ റൈറ്റ്സ് ഗ്രൂപ്പുകൾ ചൊവ്വാഴ്ച പരസ്യമായി മൂടുപടം നീക്കാനും ഇസ്ലാമിക വസ്ത്രധാരണ രീതി ലംഘിക്കാനും സ്ത്രീകളോട് ആവശ്യപ്പെട്ടു. ഇറാനിയൻ സ്ത്രീകൾ ശിരോവസ്ത്രം നീക്കി പ്രതിഷേധിക്കുമ്പോൾ പുരുഷന്മാർ ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയതിന് എതിരെ പോരാടുന്ന, ഇറാനിയൻ-അമേരിക്കൻ പത്രപ്രവർത്തകയും വനിതാ അവകാശ പ്രവർത്തകയുമായ മസിഹ് അലിനെജാദ് ഈ നീക്കത്തെ പിന്തുണച്ചു.

അതിനിടെ, ചില അധികാരികൾ പൊതുഗതാഗത ജീവനക്കാരോടും സർക്കാർ ഓഫീസുകളിലെയും ബാങ്കുകളിലെയും ജീവനക്കാരോട്, ഹിജാബ് ധരിക്കാത്ത സ്ത്രീകളെ അവഗണിക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകൾ തല മറയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസ് ഇറാനിയൻ നഗരങ്ങളിലെ മെഡിക്കൽ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരീക്ഷിച്ചു വരുന്നുണ്ട് .

ഉദയ്പൂര്‍ കൊലപാതകം, പ്രതികള്‍ക്ക് പാക് ബന്ധം: എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു

അടുത്തിടെ, തെക്കൻ ഇറാനിലെ ഷിറാസിൽ നടന്ന സ്കേറ്റ്ബോർഡിംഗ് മത്സരത്തിൽ ഹിജാബ് ധരിക്കാത്തതിന്, നിരവധി കൗമാരക്കാരായ പെൺകുട്ടികളെയും മറ്റു സ്ത്രീകളെയും അധികാരികൾ തടവിലാക്കിയിരുന്നു. ഇതിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button