രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും തടി കുറയ്ക്കാനും മഞ്ഞൾ ചായ

രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും തടി കുറയ്ക്കാനും വയറിനു ചുറ്റുമുള്ള കൊഴുപ്പിനെ അലിയിച്ചു കളയാനും മഞ്ഞള്‍ ചായ കുടിച്ചാല്‍ മതി.

ചേരുവകള്‍

ഇഞ്ചി – 1 ചെറിയ കഷ്ണം

മഞ്ഞള്‍ – 1 ചെറിയ കഷ്ണം

കുരുമുളക് – 4

തുളസി – 4 ഇല

വെള്ളം – 1.5 കപ്പ്

Read Also : ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച : രണ്ടുപേര്‍ പൊലീസ് പിടിയിൽ

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ 1.5 കപ്പ് വെള്ളം ഒഴിച്ച് ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത് ചേര്‍ത്ത് വെള്ളം തിളപ്പിക്കാം. അതിലേക്കു മഞ്ഞള്‍, കുരുമുളക്, തുളസി ഇവ ചതച്ചത് ഇട്ട് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം തീ ഓഫ് ചെയ്ത് പാന്‍ കുറച്ചു നേരം മൂടി വയ്ക്കുക. ഒരു കപ്പിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കി കുടിക്കാം.

Share
Leave a Comment