ബംഗളൂരു: ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ 2005ല്‍ നടന്ന വെടിവയ്പ്പില്‍ പ്രൊഫസര്‍ കൊല്ലപ്പെട്ട കേസില്‍, പ്രതികള്‍ തീവ്രവാദ ഗൂഢാലോചന നടത്തിയെന്ന കര്‍ണാടക ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി. കേസില്‍ പ്രതികളായ നാല പേരുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് സുപ്രീം കോടതി ശരിവെച്ചത്.
Read Also: കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി
പ്രതികളില്‍ നിന്ന് സ്ഫോടക വസ്തുക്കളും ബോംബുകളും പൊലീസ് കണ്ടെടുത്തിരുന്നു. 2011 ഡിസംബറില്‍ വിചാരണക്കോടതി ഒരാളെ വെറുതെ വിടുകയും ബാക്കി ആറ് പേരെ ശിക്ഷിക്കുകയും ചെയ്തു. കേസില്‍ ഗൂഢാലോചന നടന്നുവെന്നതിന് ശക്തമായ തെളിവുകളും ഉണ്ടായിരുന്നു.
2016ല്‍ കര്‍ണാടക ഹൈക്കോടതി, പ്രതികള്‍ക്ക്
ഏഴുവര്‍ഷത്തെ തടവ് ജീവപര്യന്തമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കേസിലെ അഞ്ച് കുറ്റവാളികളില്‍ നാലുപേരും സുപ്രീം കോടതിയെ സമീപിച്ചത്.
ബംഗളൂരുവില്‍ അന്ന് നടന്ന വെടിവയ്പ്പിന് ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ വലിയ ഗൂഢാലോചനയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതെന്ന് കര്‍ണാടക പോലീസ് പറഞ്ഞു.
2005 ഡിസംബര്‍ 28നായിരുന്നു ബംഗളൂരു നഗരത്തെ നടുക്കിയ വെടിവയ്പ്പ് നടന്നത്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നടന്ന വെടിവയ്പ്പില്‍ ഐഐടി ഡല്‍ഹിയിലെ പ്രൊഫ. മുനീഷ് ചന്ദ്ര പുരി കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പ്പ് ഭീകരാക്രമണമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
Post Your Comments