Latest NewsSaudi ArabiaNewsInternationalGulf

ഹജ് തീർത്ഥാടനം: പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി

റിയാദ്: ഹജിനിടെ പകർച്ച വ്യാധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി. പുണ്യസ്ഥലങ്ങളിൽ 38 പേർക്ക് മാത്രമാണ് കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. മിന എമർജൻസി ആശുപത്രിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ഫ്രിഡ്ജിലോ ഫ്രീസറിലോ വച്ച ഇറച്ചിയിലും മീനിലും കോവിഡിനു കാരണമാവുന്ന സാര്‍സ് കൊറോണ വൈറസ് കണ്ടെത്തി

സൗദി അറേബ്യയിൽ 230 ആരോഗ്യ സ്ഥാപനങ്ങൾ വഴി 25,000 ലേറെ ആരോഗ്യ പ്രവർത്തകരും രണ്ടായിരത്തിലേറെ വോളന്റിയർമാരും ചേർന്ന് ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ നൽകി. 10 ഓപ്പൺ ഹൃദയശസ്ത്രക്രിയകളും 447 ഡയാലിസിസും നടത്തി. 187 കാർഡിയാക്, 2000 ത്തിലേറെ തീർഥാടകർക്ക് വെർച്വൽ ഹെൽത്ത് ആശുപത്രി വഴി വെർച്വൽ സേവനങ്ങളും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ഹജിനിടെ കണ്ടെത്തിയ കോവിഡ് കേസുകൾ ആരോഗ്യ പ്രോട്ടോകോളുകൾക്കനുസരിച്ച് കൈകാര്യം ചെയ്തു. ഹജ് കർമം നിർവ്വഹിക്കാൻ തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പുതിയ മാറ്റത്തിനൊരുങ്ങി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ, അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button