Latest NewsNewsIndia

‘ഒരു പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യ അതിവേഗത്തിൽ വളരാൻ പാടില്ല, അത് അസന്തുലിതാവസ്ഥയിലേക്ക് നയിക്കും’: യോഗി ആദിത്യനാഥ്

ലക്നൗ: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ലക്നൗവിൽ ‘ജനസംഖ്യ സ്ഥിരത പദ്ധതി’ ഉദ്ഘാടനം ചെയ്തു. ജനസംഖ്യാ നിയന്ത്രണ പരിപാടി വിജയകരമായി മുന്നോട്ടുപോകണമെന്നും അതേസമയം ജനസംഖ്യാ അസന്തുലിതാവസ്ഥ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഒരു പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യ അതിവേഗത്തിൽ വളരാൻ പാടില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് അസന്തുലിതാവസ്ഥയിലേക്ക് നയിക്കും. തദ്ദേശവാസികളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് ഒരു ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. നിലവിൽ 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശ് 25 കോടി കടന്നേക്കും. ഇതൊരു വെല്ലുവിളിയാണ്, നമ്മൾ ഇത് നിയന്ത്രിക്കേണ്ടതുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

യുപിഎ കാലത്തെ നിരവധി നേതാക്കൾ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തിയ പാക് മാധ്യമപ്രവർത്തകൻ

ജനസംഖ്യാ സ്ഥിരതയ്ക്കായി ജാതി, മതം, പ്രദേശം, ഭാഷ എന്നിവയ്ക്ക് അതീതമായി സമൂഹത്തിൽ ബോധവൽക്കരണത്തിന്റെ ആവശ്യമുണ്ടെന്നും ജനസംഖ്യാ സ്ഥിരതയ്ക്കുള്ള ശ്രമം പൊതുജനങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, ആരോഗ്യ സഹമന്ത്രി മായങ്കേശ്വർ ശരൺ സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button