എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യന്മാരുടെ പ്രതിഷേധത്തിനൊടുവിൽ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് പ്രമുഖ എയർലൈനായ ഇൻഡിഗോ. ടെക്നീഷ്യന്മാരിൽ വലിയൊരു വിഭാഗം അവധിയെടുത്തുകൊണ്ടാണ് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ടെക്നീഷ്യന്മാരുടെ ശമ്പളം വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ, സ്ഥിതി പഴയതുപോലെ ആകാൻ തുടങ്ങിയിട്ടും ഇൻഡിഗോ ജീവനക്കാരുടെ ശമ്പളം പുനസ്ഥാപിച്ചിരുന്നില്ല.
റിപ്പോർട്ടുകൾ പ്രകാരം, 2022 ആഗസ്റ്റ് 1 മുതലാണ് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നത്. ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യന്മാരാണ് ശനി, ഞായർ ദിവസങ്ങളിൽ അസുഖം എന്ന പേരിൽ അവധി എടുത്തത്. ഇൻഡിഗോ കഴിഞ്ഞയാഴ്ച പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിച്ചിരുന്നു.
Also Read: വ്യാപാരി കടയ്ക്കുള്ളിൽ ജീവനൊടുക്കി
ജൂലൈ രണ്ടാം തീയതി ഇൻഡിഗോയുടെ 55 ശതമാനം ആഭ്യന്തര സർവീസുകൾ മുടങ്ങിയിരുന്നു. ക്യാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗം പേരും കൂട്ട അവധി എടുത്തതിനെ തുടർന്നാണ് ആഭ്യന്തര സർവീസുകൾക്ക് തടസം നേരിട്ടത്.
Post Your Comments