Latest NewsFootballNewsSports

റൊണാള്‍ഡോ ക്ലബ് വിടില്ല, ഞങ്ങള്‍ക്കൊരുമിച്ച് ഒരുപാട് ട്രോഫികള്‍ നേടാനുണ്ട്: എറിക് ടെന്‍ ഹാഗ്

മാഞ്ചസ്റ്റര്‍: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിൽ തുടരുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെന്‍ ഹാഗ്. താരത്തെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഞങ്ങള്‍ക്കൊരുമിച്ച് ഒരുപാട് ട്രോഫികള്‍ നേടാനുള്ളതാണെന്നും പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീസണില്‍ റൊണാള്‍ഡോ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ടെന്‍ ഹാഗ് വിശദീകരണവുമായി രംഗത്തെത്തിയത്. ‘റൊണാള്‍ഡോയെ വില്‍ക്കുന്ന കാര്യം തന്നെ ചിന്തയില്‍ ഇല്ല. എന്റെ ടീമില്‍ വലിയ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ടീം വിടുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചിട്ട് പോലുമില്ല. റൊണാള്‍ഡോ ടീം വിടുമെന്ന തരത്തിലുളള വാര്‍ത്തകള്‍ കണ്ടു. എന്നാല്‍, ഞങ്ങള്‍ക്കൊരുമിച്ച് ഒരുപാട് ട്രോഫികള്‍ നേടാനുള്ളതാണ്’ ടെന്‍ ഹാഗ് പറഞ്ഞു.

Read Also:- വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ ഇതാ..!

നേരത്തെ, സമ്മര്‍ ട്രാന്‍സ്ഫറില്‍ തനിക്ക് വേണ്ടിയുള്ള ട്രാന്‍സ്ഫര്‍ ഓഫറുകള്‍ പരിഗണിക്കണമെന്ന് റൊണാൾഡോ മാനേജ്‌മെന്റിനോട് ആവശ്യം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ സീസണിനായി എതിരാളികള്‍ മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ചപ്പോൾ യുണൈറ്റഡ് കാഴ്ചക്കാരായി നിന്നു. ഇതാണ് റൊണാള്‍ഡോയെ കൂടുതല്‍ ചൊടിപ്പിച്ചത്. കിരീടം നേടാന്‍ ക്ലബിന് ആത്മര്‍ത്ഥതയില്ലെന്ന് റൊണാള്‍ഡോ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button