PalakkadNattuvarthaLatest NewsKeralaNews

ഹോട്ടലിലേക്ക് പാഞ്ഞ് കയറിയ കാർ അടുക്കള തകർത്തു: ഒരാൾക്ക് പരിക്ക്

കാർ യാത്രക്കാരനായ എളുമ്പുലാശ്ശേരി സിനാൻ സിദ്ദീഖിന് (16) ആണ് പരിക്കേറ്റത്

തച്ചമ്പാറ: ഹോട്ടലിലേക്ക് പാഞ്ഞ് കയറിയ കാർ അടുക്കള തകർത്ത് ഒരാൾക്ക് പരിക്കേറ്റു. കാർ യാത്രക്കാരനായ എളുമ്പുലാശ്ശേരി സിനാൻ സിദ്ദീഖിന് (16) ആണ് പരിക്കേറ്റത്.

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ താഴെ തച്ചമ്പാറ ഇറക്കത്തിൽ തിങ്കളാഴ്ച പുലർച്ച നാലരയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ സിദ്ദീഖിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : പുതിയ അശോകസ്തംഭം ദേശീയ ചിഹ്നത്തിന് അപമാനം: മോദി സർക്കാരിനെതിരെ ടിഎംസി നേതാക്കൾ

തച്ചമ്പാറ ടൗൺ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് വിനോദ സഞ്ചാരത്തിന് പോവുന്ന ഏഴ് യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റിയാസിന്‍റെ ഉടമസ്ഥതയിലുള്ള തച്ചമ്പാറ ‘സ്വാദ് കഫെ’ എന്ന പേരിലുള്ള ഹോട്ടൽ ആണ് കാർ തകർത്തത്. സംഭവ സമയം ഹോട്ടൽ പ്രവർത്തിച്ചിരുന്നില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടലുടമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button