ദോഹ: കുട്ടികളെയും കൊണ്ട് ബീച്ചിലും നീന്തൽ കുളങ്ങളിലും പോകുമ്പോൾ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് ഖത്തർ. വെള്ളത്തിൽ മുങ്ങിപോകുന്നതിനെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ചികിത്സ തേടി എത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ സിദ്ര മെഡിസിൻ എമർജൻസി വകുപ്പ് സീനിയർ അറ്റന്റിങ് ഫിസിഷ്യൻ ഡോ.നദീം ജിലാനിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
Read Also: തീവ്രവാദ ഗൂഢാലോചന : നാല് പേരുടെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു
ബീച്ചിലായാലും വീട്ടിലെ നീന്തൽ കുളത്തിലായാലും വെള്ളത്തിന് സമീപം കുട്ടികൾ നിൽക്കുമ്പോൾ അവരുടെ മേൽ പൂർണ ശ്രദ്ധ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീന്തൽ കുളങ്ങൾക്ക് ചുറ്റും മതിയായ വേലിക്കെട്ടുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. നീന്തൽ കുളത്തിനുള്ളിലും ചുറ്റിനും ഓടുകയോ ചാടുകയോ മറ്റുള്ളവരെ തള്ളുകയോ ചെയ്യാൻ പാടില്ലെന്ന് കുട്ടികൾക്ക് നിർദേശം നൽകണം. ബോട്ടുകളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികൾ നീന്തൽ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികൾ നീന്താനിറങ്ങുമ്പോൾ രക്ഷിതാക്കളുടെയോ ലൈഫ് ഗാർഡുകളുടെയോ നീരീക്ഷണം ഉറപ്പാക്കണം. ശരിയായ സുരക്ഷാ മാർഗങ്ങളും സേഫ്റ്റി വസ്ത്രങ്ങളും ധരിച്ച് മാത്രമേ കുട്ടികളെ നീന്താനിറക്കാവൂവെന്നും നിർദ്ദേശമുണ്ട്.
Read Also: കാലാവസ്ഥ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണം: ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി ഒമാൻ
Post Your Comments