മികച്ച ഓരു എനര്‍ജി ബൂസ്റ്റാണ് ആപ്പിള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് എന്നീ ഘടകങ്ങളാണ് എനര്‍ജി നല്കാന് സഹായിക്കുന്നത്. അയണിന്റെ കലവറയാണ് ആപ്പിള്‍. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച തടയാന്‍ ആപ്പിള്‍ സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ആപ്പിള്‍ മികച്ചതാണ്. ആപ്പിളിലെ വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീന്‍ എന്നിവയാണ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍.
ഫൈറ്റോകെമിക്കലുകളും പോളിനോമിയലുകളും ധാരാളമുള്ളതിനാല്‍ ആസ്തമ സാധ്യത കുറയ്ക്കാനുള്ള കഴിവും ആപ്പിളിനുണ്ട്. നേത്രരോഗങ്ങളെ അകറ്റാനും കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാനും ആപ്പിളിന് കഴിയും. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.
Read Also : ‘എനിക്ക് ബോംബുമായി ഒരു പരിചയവുമില്ല, നിർമിക്കാനും എറിയാനും അറിയില്ല’: ഇ.പി ജയരാജൻ
പ്രമേഹ സാധ്യത കുറയ്ക്കാനും ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൃദയ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും ആപ്പിളിലെ നാരുകള്‍ സഹായിക്കും. ഇതിലെ പൊട്ടാസ്യവും മിനറല്‍സും കൊളസ്ട്രോള്‍ നിയന്ത്രിച്ച് സ്ട്രോക്ക് വരാതെ സംരക്ഷിക്കും.
അമിതവണ്ണം ഉള്ളവര്‍ ഭക്ഷണത്തില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തുന്നത് വളരെ പ്രയോജനപ്രദമാണ്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നിപ്പിച്ച് അമിത ഭക്ഷണം കഴിക്കുന്നത് തടയും. വെണ്മയുള്ള പല്ലുകള്‍ സ്വന്തമാക്കാനും ദന്താരോഗ്യം വര്‍ദ്ധിപ്പിക്കാനും ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.
Post Your Comments