ചെറായി: റോഡ് മുറിച്ചുകടക്കവെ വയോധികൻ ബൈക്കിടിച്ച് മരിച്ചു. അയ്യമ്പിള്ളി ചെറിയ പാടത്ത് ചിദംബരൻ (79) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.30-ന് ആണ് അപകടം നടന്നത്. സംസ്ഥാന പാതയിൽ അയ്യമ്പിള്ളി ശിവക്ഷേത്രത്തിനു തെക്ക് മാറിയുള്ള പച്ചക്കറിക്കടയുടെ സമീപത്തായാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ശാരദ. മക്കൾ: ശിവൻ, മിനി.
Post Your Comments