കണ്ണൂര്‍: കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്‍റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള ഏബൽ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്. ജൂലായ് ഒന്‍പത് മുതൽ ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് സജി ആറളം പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടക്കുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ആറളം പൊലീസ് പറഞ്ഞു.
Post Your Comments