ടെലികോം രംഗത്ത് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. രാജ്യത്ത് 5ജി ടെലികോം സേവനം ലഭ്യമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് കമ്പനികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഉപകരണങ്ങൾ വിശ്വാസ്യതയുള്ളവരിൽ നിന്ന് മാത്രം വാങ്ങാനാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.
ടെലികോം സേവന രംഗത്ത് നിലവിലുള്ള ഉപകരണങ്ങളുടെ മെയ്ന്റൻസ് പ്രവർത്തനങ്ങളുടെ വാർഷിക കരാറിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമല്ല. എന്നാൽ, പുതുതായി ഉപകരണങ്ങൾ വാങ്ങുന്നതിന് മാനദണ്ഡങ്ങൾ പാലിക്കണം. ടെലികോം സേവന ഉപകരണങ്ങളുടെ പ്രധാന വിതരണക്കാരാണ് വാവേയ്, സെഡ്ടിഇ എന്നിവ. ഇവ രണ്ടും ചൈനീസ് കമ്പനികളാണ്. അതേസമയം, വാവേയുടെ ഉപകരണങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് യുഎസ്, യുകെ, സ്വീഡൻ എന്നീ രാജ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Also Read: വീട്ടിൽ കയറി ആക്രമണം: ഗൃഹനാഥനും കുടുംബാംഗങ്ങൾക്കും പരിക്ക്
വിശ്വാസ യോഗ്യമല്ലാത്ത വിതരണക്കാരിൽ നിന്നും ഉപകരണങ്ങൾ വാങ്ങുന്നത് നിബന്ധനകൾക്ക് വിധേയമാണെന്നും ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ടെലികോം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Post Your Comments