Latest NewsIndiaNewsBusiness

സ്പൈസ് ജെറ്റ്: സ്പൈസ് എക്സ്പ്രസുമായുളള വിഭജനത്തിന് അനുമതി

വേർപിരിയലിന് ഷെയർ ഹോൾഡർമാരും ബാങ്കുകളും അനുമതി നൽകിയിട്ടുണ്ട്

സ്പൈസ് ജെറ്റിൽ നിന്നും സ്പൈസസ് എക്സ്പ്രസിന് വിഭജനത്തിനുള്ള അനുമതി ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ആഗസ്റ്റ് ആദ്യവാരത്തോടുകൂടി വേർപിരിയൽ പൂർണമാകും. കൂടാതെ, സ്പൈസ് ജെറ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രത്യേക കമ്പനിയായി സ്പൈസ് എക്സ്പ്രസ് തുടരും. പ്രമുഖ എയർലൈനാണ് സ്പൈസ് ജെറ്റ്.

നിലവിൽ, വേർപിരിയലിന് ഷെയർ ഹോൾഡർമാരും ബാങ്കുകളും അനുമതി നൽകിയിട്ടുണ്ട്. വേർപിരിയുന്നതോടെ, സ്പൈസ് ജെറ്റിനും അതിന്റെ എല്ലാ ഓഹരി ഉടമകൾക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. യുഎസ്, യൂറോപ്പ്, ആഫ്രിക്ക, തുടങ്ങിയ 110 ലധികം അന്താരാഷ്ട്ര നഗരങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കാർഗോ, ലോജിസ്റ്റിക്സ് കമ്പനിയാണ് സ്പൈസ് എക്സ്പ്രസ്. 2021 ഓഗസ്റ്റ് 17 നാണ് സ്പൈസ് ജെറ്റ് അതിന്റെ കാർഗോ ലോജിസ്റ്റിക്സ് സേവനങ്ങൾ അനുബന്ധ സ്ഥാപനമായ സ്പൈസ് എക്സ്പ്രസിലേക്ക് മാറ്റിയത്.

Also Read: യുഎഇയിൽ നാലാം ദിവസവും മഴ തുടരുന്നു: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റിപ്പോർട്ടുകൾ പ്രകാരം, സ്പൈസ് എക്സ്പ്രസിന് സ്വന്തമായി മൂലധനം സ്വരൂപിക്കാൻ പ്രാപ്തിയുണ്ട്. കൂടാതെ, 2021 ഒക്ടോബർ മാസം മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 584 കോടി രൂപയാണ് സ്പൈസ് എക്സ്പ്രസിന്റെ വരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button