Latest NewsNewsIndiaBusiness

പുത്തൻ പ്രതീക്ഷകൾ ഉണർത്തി സ്റ്റാർട്ടപ്പ് മേഖല, തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു

'സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ്' പദ്ധതിക്ക് 2016 ലാണ് കേന്ദ്ര സർക്കാർ തുടക്കമിട്ടത്

രാജ്യത്ത് അതിവേഗം വളർച്ച പ്രാപിക്കുന്ന മേഖലകളിൽ ഒന്നായി മാറിയിരിക്കുകയാണ് സ്റ്റാർട്ടപ്പ്. നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ, രാജ്യത്തെ 645 ജില്ലകളിലായി ഏകദേശം 72,000 ലധികം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്റ്റാർട്ടപ്പുകളിലൂടെ ഏകദേശം 7.5 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്.

‘സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ്’ പദ്ധതിക്ക് 2016 ലാണ് കേന്ദ്ര സർക്കാർ തുടക്കമിട്ടത്. തുടർന്ന്, നിരവധി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകാൻ പ്രത്യേക സ്റ്റാർട്ടപ്പ് നയങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

Also Read: ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് കേസിലെ യഥാർത്ഥ വില്ലനെ തേടി ജനം: തെളിവുകൾ പോലും വ്യാജം

കണക്കുകൾ പ്രകാരം, 100 ലധികം യൂണികോൺ കമ്പനികളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. നൂറുകോടി ഡോളറിനുമേൽ നിക്ഷേപമൂല്യമുളള സ്റ്റാർട്ടപ്പുകളെയാണ് യൂണികോണുകളെന്ന് വിശേഷിപ്പിക്കുന്നത്. കൂടാതെ, സ്റ്റാർട്ടപ്പുകൾക്ക് വളർച്ച സാധ്യതയുള്ള മികച്ച അന്തരീക്ഷമായി കേരളം മാറിയിട്ടുണ്ട്. സ്റ്റാർട്ടപ്പ് രംഗത്തെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരങ്ങൾ തുടർച്ചയായ മൂന്നാം തവണയാണ് കേരളം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button