മസ്‌കത്ത്: രാജ്യത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചതായി ഒമാൻ. കനത്ത മഴയുടെ സാഹചര്യത്തിലാണ് നടപടി. സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിരവധി പേരെ കാണാതാവുകയും, ഏതാനും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. അതേസമയം, രാജ്യത്തെ വിവിധ മേഖലകളിൽ അതിശക്തമായ മഴ അനുഭവപ്പെടുകയാണ്.
ദോഫാർ ഗവർണറേറ്റിൽ ഉൾപ്പടെ ടൂറിസ്റ്റ് മേഖലകളിൽ കഴിഞ്ഞ ദിവസം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, കാലാവസ്ഥ അനുകൂലമാകുന്നത് വരെ ടൂറിസ്റ്റ് മേഖലകൾ അടച്ചിടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു.
Read Also: കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം: രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്
Post Your Comments