പനാജി: മൊബൈലിലെ കോൺഗ്രസ് പാർട്ടിയിൽ ഭിന്നത രൂക്ഷമാവുന്നു. ആഭ്യന്തര കലഹത്തിൽ ഫലമായി 6 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന വാർത്തകളാണ് പാർട്ടിക്കുള്ളിൽ നിന്നും പുറത്തുവരുന്നത്.
മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ ആയിരുന്നെങ്കിൽ, ഗോവയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗംബർ കാമത്താണ് വിമതരുടെ തലവൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആറ് എംഎൽഎമാർ ഭാരതീയ ജനതാ പാർട്ടിയിൽ ചേരാൻ ഒരുങ്ങുന്നത്. ഇവരെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുകയാണ് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ബിജെപി, കോൺഗ്രസ് എംഎൽഎമാർക്ക് വൻതുക ഓഫർ ചെയ്യുന്നുണ്ടെന്ന് വാർത്തകളും പുറത്തു വന്നിരുന്നു.
Also read:ബലൂചിസ്ഥാനിലെ പ്രളയം: മരണം 77, ബാധിച്ചത് 2 മില്യൺ ജനങ്ങളെ
മുൻ കോൺഗ്രസ് മേധാവി ഗിരീഷ് ചോടാൻകറാണ് പാർട്ടി മാറുന്നതിന് ഓഫർ ചെയ്ത പ്രതിഫലം വെളിപ്പെടുത്തിയത്. ബിജെപിയിൽ ചേരാൻ ഓരോ എംഎൽഎയ്ക്കും ഓഫർ ലഭിച്ചത് 40 കോടി രൂപ വീതമാണെന്ന് ഗിരീഷ് വെളിപ്പെടുത്തി. ഓഫർ ലഭിച്ച ചില എംഎൽഎമാരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഗിരീഷ് പറഞ്ഞു
Post Your Comments