Latest NewsNewsIndiaBusiness

കരൂർ വൈശ്യ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയർത്തി

പുതുക്കിയ നിരക്കുകൾ ജൂലൈ 8 മുതൽ പ്രാബല്യത്തിലായി

തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് കരൂർ വൈശ്യ ബാങ്ക്. രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ജൂലൈ 8 മുതൽ പ്രാബല്യത്തിലായി.

ഏഴുദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനമാണ്. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുടെ നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതൽ 120 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.75 ശതമാനമാണ്. 121 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 4.00 ശതമാനം പലിശ നൽകും.

Also Read: കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം: രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്

181 ദിവസം മുതൽ 270 ദിവസം കാലാവധിയുളള ടേം ഡെപ്പോസിറ്റുകൾക്ക് 4.75 ശതമാനവും 271 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 5 ശതമാനവുമാണ് പലിശ ലഭിക്കുന്നത്. ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.55 ശതമാനമാണ്. രണ്ടുവർഷം മുതൽ മൂന്നു വർഷത്തിൽ താഴെയുള്ള ഡെപ്പോസിറ്റുകൾക്ക് 5.60 ശതമാനവും മൂന്നു മുതൽ അഞ്ചു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.80 ശതമാനം പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

ആറു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 0.90 ശതമാനവും ആറ് വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനവുമാണ് പലിശ ലഭിക്കുന്നത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതോടെ, രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button