Latest NewsKeralaCinemaMollywoodNewsEntertainment

അന്നും ഇന്നും അവൾക്കൊപ്പം, വിജയ് ബാബു കേസിൽ ഒന്നും പറയാനില്ല: പൃഥ്വിരാജ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് ഇന്നും താൻ നിലകൊള്ളുന്നതെന്ന് നടൻ പൃഥ്വിരാജ്. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും സംഭവങ്ങൾ അവരിൽ നിന്നും നേരിട്ടറിഞ്ഞിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. നടിക്കൊപ്പം ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും, എന്താണ് സംഭവിച്ചതെന്ന് അവരുമായി നേരിട്ട് കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടെന്നും നടൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

‘അവൾക്കൊപ്പം തന്നെയാണ്. എന്റെ അടുത്ത സുഹൃത്താണ്. എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ എനിക്ക് അവരുമായി നേരിട്ട് അറിയാവുന്നതാണ്. അതുകൊണ്ട് എനിക്ക് പറയാൻ പറ്റും, ഞാൻ അവൾക്കൊപ്പമാണ് എന്ന്. അവളെ പിന്തുണയ്ക്കുന്നു. അവളുടെ ഈ യാത്രയിൽ ഞാൻ കൂടെയുണ്ട്. ഞാൻ മാത്രമല്ല, അവളുടെ കൂടെ വർക്ക് ചെയ്തിട്ടുള്ള ഒരുപാട് പേര് അവർക്കൊപ്പമുണ്ട്’, പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ പ്രതികരിക്കാനില്ലെന്നും താരം വ്യക്തമാക്കി. താൻ അമ്മയുടെ മീറ്റിങ്ങിൽ പോയിട്ടില്ലെന്നും, വിജയ് അവിടെ പോകാൻ പാടുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ തനിക്കൊന്നും പറയാനില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. വിഷയത്തിലെ ശരി തെറ്റുകൾ സംസാരിക്കാൻ ആധികാരികമായി സംഘടനയുടെ പ്രവർത്തികളെ കുറിച്ച് തനിക്ക് അറിവില്ലെന്നും പൃഥ്വി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button