Latest NewsKeralaNewsLife Style

രാത്രിയിൽ ഗ്രാമ്പൂ കഴിച്ചാൽ പ്രമേഹത്തെ തടയാം

 

ഭക്ഷണത്തിന് രുചിയും ഗുണവും മണവും നല്‍കുക മാത്രമല്ല, നിരവധി ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ​ഗ്രാമ്പൂ. രാത്രിയില്‍ അത്താഴശേഷം ദിവസവും രണ്ടോ മൂന്നോ ഗ്രാമ്പൂ കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് വിദ​ഗ്ദർ പറയുന്നത്.

പ്രമേഹത്തെ തടയുവാൻ സഹായിക്കുന്ന ഗ്രാമ്പൂവിൽ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് ‘നൈജറിസിൻ’ ഇൻസുലിൻ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനായും ഇത് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഗ്രാമ്പൂ ഏറെ നല്ലതാണ്.

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നായതിനാൽ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാന്‍ സഹായിക്കുന്നു. ക്യാൻസറിനെ തടയാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് യൂജെനോൾ. ഇത് ​ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്നു.

തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഇത് സഹായിക്കും. ഭക്ഷണ ശേഷം ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. കിടക്കാന്‍ നേരം ഇതു വായിലിട്ട് ചവച്ചരച്ചു കഴിക്കുന്നത് വായിലെ ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ തടയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button