ഉപയോക്താക്കൾക്ക് വേണ്ടി പുതിയ ഡീലുമായി എത്തിയിരിക്കുകയാണ് ആമസോൺ. കുറഞ്ഞ വിലയ്ക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാനുള്ള ആമസോൺ ഗ്രോസറി ഡീലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ ഡീൽ മുഖാന്തരം പ്രൈം അംഗങ്ങൾക്ക് 40 ശതമാനം വരെ കിഴിവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും.
നിങ്ങളൊരു പ്രൈം അംഗമാണെങ്കിൽ 1,500 രൂപ വിലയുള്ള ഒരു ഐറ്റത്തിന് 200 രൂപവരെ കിഴിവ് ലഭിക്കും. കൂടാതെ, കുറഞ്ഞത് 1000 രൂപയുടെ സാധനങ്ങൾ ഓർഡർ ചെയ്ത് ഐഡിബിഐ കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോൾ 10 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. ഐസിഐസിഐ ആമസോൺ പേ കാർഡ് ഉപയോഗിച്ചുള്ള പേയ്മെന്റിന് 5 ശതമാനമാണ് കിഴിവ് ലഭിക്കുന്നത്.
Also Read: ജനസംഖ്യാ നിയന്ത്രണം: അസന്തുലിതാവസ്ഥയില്ലാതെ മുന്നോട്ട് പോകണമെന്ന് യോഗി ആദിത്യനാഥ്
പലചരക്ക് സാധനങ്ങൾക്ക് പുറമേ, ഫ്ലോർ ക്ലീനർ, ബാത്ത്റൂം ക്ലീനർ, ഡിറ്റർജെന്റുകൾ എന്നിവയ്ക്കും 20 ശതമാനം കിഴിവ് ലഭിക്കുന്നുണ്ട്. ആമസോൺ മൺസൂൺ സ്റ്റോറിൽ 30 ശതമാനം ഇളവോടുകൂടി ചായ, കാപ്പി, മാഗി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കഴിയും.
Post Your Comments