KeralaLatest NewsIndia

ജനപ്രിയ നടൻ ദിലീപിനെ കുടുക്കിയത് മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന സാഹചര്യത്തിൽ: ഒടുവിൽ സത്യം ജയിക്കുമ്പോൾ..

തിരുവനന്തപുരം: നടൻ ദിലീപിനെ കേസിൽ കുടുക്കിയതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ‘ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചകളില്‍ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതില്‍ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മിഡിയ പ്രഷര്‍ ചെലുത്തി’- ആർ ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

‘രണ്ടാമത്തെ പ്രാവശ്യം ചോദ്യം ചെയ്തപ്പോഴും അറസ്റ്റുണ്ടായപ്പോഴും, ഞാന്‍ കരുതി, എന്തെങ്കിലും പങ്കുണ്ടായിരിക്കുമെന്ന്. ജയിലില്‍ കഴിഞ്ഞ ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം വളരെ അവശനായിരുന്നു. പിടിച്ച് എണീപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, തളര്‍ന്നുവീഴുകയായിരുന്നു. ഇയര്‍ ബാലന്‍സ് പ്രശ്‌നമടക്കം ഉണ്ടായി ആള്‍ക്ക് വയ്യാത്ത സ്ഥിതിയായിരുന്നു. ഞാനിടപെട്ടാണ് ചികിത്സ കൊടുക്കാനും രണ്ട് പായ, എക്‌സ്ട്രാ പുതപ്പ്, ചെവിയില്‍ വക്കാന്‍ പഞ്ഞി എന്നിവയൊക്കെ കൊടുക്കാനും ഏര്‍പ്പാടാക്കിയത്’, ശ്രീലേഖ വെളിപ്പെടുത്തി.

അതേസമയം, നടൻ ദിലീപിനെ ഭയക്കുന്നവർ മലയാള സിനിമാ ലോകത്ത് ധാരാളം ഉണ്ട് എന്ന വ്യക്തമായ സൂചനകളാണ് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. സൂപ്പർ ഡ്യൂപ്പർ, മെ​ഗാ സ്റ്റാർ പരിവേഷങ്ങൾ എടുത്തണിയാതെ മലയാളത്തിലെ ജനപ്രിയ നായകൻ എന്ന സിംഹാസനമാണ് ദിലീപ് കയ്യടക്കിയത്. മലയാള നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ നടൻ. 2002ലെ കുഞ്ഞിക്കൂനലിലെ കൂനനായാണ് ദിലീപ് ആദ്യം മലയാളികളെ ഞെട്ടിച്ചത്. അന്നുവരെ മലയാളികളുടെ നായക സങ്കൽപ്പം പൗരുഷം തുടിക്കുന്ന മുഖവും ദൃഢമായ കരങ്ങളും വിരിഞ്ഞ മാറും ഒത്തനീളവുമുള്ള പുരുഷനായിരുന്നു.

അവിടെ നിന്നാണ് കൂനനായി ദിലീപ് വെള്ളിത്തിരയിൽ എത്തി കയ്യടി നേടിയത്. ടൂ കൺട്രീസ്, മൈ ബോസ്, കിം​ഗ് ലയർ എന്നീ സിനിമകൾ വമ്പൻ ഹിറ്റായതോട് കൂടിയാണ് ദിലീപ് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയത്. ഇതിനിടെ സിനിമാ ലോകത്തെ പലരുടെയും കണ്ണിലെ കരടായും ദിലീപ് മാറുകയായിരുന്നു. കേവലം സിനിമാ നടനായി ഒതുങ്ങുകയായിരുന്നില്ല ദിലീപ്. ആ പണം മറ്റ് സംരംഭങ്ങളിൽ നിക്ഷേപിക്കുകയും പണം സമ്പാദിക്കുകയും മറ്റുള്ളവരെയും അതിന് പ്രാപ്തരാക്കുകയും ചെയ്തു. നിർമ്മാതാവായും തീയറ്റർ ഉടമയായും ദിലീപ് തിളങ്ങി.

read also: ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് കേസിലെ യഥാർത്ഥ വില്ലനെ തേടി ജനം: തെളിവുകൾ പോലും വ്യാജം

താരസംഘടനയായ അമ്മക്ക് വേണ്ടി ട്വന്റി ട്വന്റി എന്ന സിനിമ നിർമ്മിച്ചതും ദിലീപായിരുന്നു. ദിലീപ് വെറുമൊരു നടന്റെ ഫ്രെയിമിൽ ഒതുങ്ങി നിന്നില്ല. നിർമ്മാതാവായും കഥാകൃത്തായും തിരക്കഥാ കൃത്തായും സംരംഭകനായും സംഘാടകനായും ദിലീപ് തിളങ്ങി. പച്ചക്കുതിര എന്ന സിനിമയുടെ തിരക്കഥാകൃത്തും ദിലീപായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് മറ്റ് മലയാള സിനിമാതാരങ്ങളെ അടുപ്പിച്ചതും ദിലീപ് ആയിരുന്നു. സിനിമയിൽ നിന്നും കിട്ടുന്ന പണം വെറുതെ ചിലവാക്കി കളയാതെ അത് നല്ലരീതിയിൽ ഉപയോ​ഗിക്കാൻ സിനിമാക്കാരെ ദിലീപ് പഠിപ്പിച്ചു.

സംഘം ചേർന്ന് വലിയ ഭൂമി വാങ്ങി മറിച്ചു വിറ്റ് ലാഭമുണ്ടാക്കി, അത് പകുത്തെടുക്കുക എന്നതായിരുന്നു മലയാള സിനിമാക്കാരുടെ റിയൽ എസ്റ്റേറ്റ് സംരംഭം. അതിൽ നടിമാർ ഉൾപ്പെടെ പലരും പങ്കുചേരുകയും ലാഭമുണ്ടാക്കുകയും ചെയ്തു. അഭിനയവും സംരംഭകത്വവും സംഘാടക മികവും ഒത്തുചേർന്ന ജനപ്രിയ താരത്തോട് മലയാള സിനിമയിലെ മറ്റാർക്കെങ്കിലും അസൂയ തോന്നാം. നിർമ്മാതാക്കൾക്കും തീയറ്റർ ഉടമകൾക്കും ശത്രുത തോന്നാം. മറ്റ് റിയൽ എസ്റ്റേറ്റ് മുതലാളിമാർക്ക് വെറുപ്പ് തോന്നാം. ഇത്തരം സാധ്യതകളെ ഒന്നും കണക്കിലെടുക്കുകയോ അതിനെ കുറിച്ച് അന്വേഷിക്കുകയോ ചെയ്യാൻ പൊലീസും തയ്യാറല്ല എന്നതാണ് അത്ഭുതകരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button