കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ വീടാക്രമിച്ച സംഭവത്തിൽ നിർണായകമായ വഴിത്തിരിവ്. വീട് കയ്യേറിയ പ്രതിഷേധക്കാർ കണ്ടെടുത്തത് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ.
ശ്രീലങ്കയിലെ പ്രമുഖ ദിനപത്രമായ ഡെയ്ലി മിറർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് ഭരണത്തലവൻ ഇത്രയും പണം പൂഴ്ത്തിവച്ച റിപ്പോർട്ട് പുറത്തു വരുന്നത്. പിടിച്ചെടുത്ത പണം മുഴുവൻ പ്രതിഷേധക്കാർ സുരക്ഷാസേനയ്ക്കു കൈമാറിയെന്നാണ് ഏറ്റവും പുതുതായി പുറത്തുവരുന്ന വിവരം. എന്നാൽ, സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷിക്കാതെ വിവരം സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്.
പ്രതിഷേധക്കാർ പണം കണ്ടെടുത്തതും തുടർന്ന് അത് എണ്ണി നോക്കുന്നതുമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധക്കാർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്.
Post Your Comments