റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, ആലിപ്പഴം വീഴ്ച്ചയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ജൂലൈ 10 മുതൽ ജൂലൈ 14 വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സൗദിയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. റിയാദിന്റെ തെക്കൻ മേഖലകളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. ബത്ത പോർട്ട്, എംപ്റ്റി ക്വാർട്ടർ മരുഭൂ പ്രദേശങ്ങൾ തുടങ്ങിയ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ അനുഭവപ്പെടും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments