കീവ്: ഇന്ത്യയിലെ ഉക്രൈൻ അംബാസഡറെ പിരിച്ചുവിട്ട് ഉക്രൈൻ. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നിർദ്ദേശാനുസരണമാണ് ഈ നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യയടക്കം അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള നയതന്ത്രജ്ഞരെ ഉക്രൈൻ പിരിച്ചു വിട്ടിട്ടുണ്ട്. ജർമനി, ഹംഗറി, ചെക്ക് റിപ്പബ്ലിക്, നോർവേ എന്നിവയാണ് മറ്റുള്ള നാല് രാഷ്ട്രങ്ങൾ. റഷ്യൻ അധിനിവേശത്തിനെതിരെ നിഷ്പക്ഷമോ നിശബ്ദമോ ആയ നിലപാടെടുക്കുന്നതാണ് ഉക്രൈനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also read: ഭഗവാന് കൃഷ്ണനെ പ്രസാദിപ്പിക്കാൻ യഥാവിധി ചെയ്യേണ്ടത്
നയതന്ത്ര സമ്മർദ്ദം ചെലുത്തി ഉക്രയിന് വേണ്ടിയുള്ള സഹായസഹകരണങ്ങൾ പരമാവധി വർദ്ധിപ്പിക്കാൻ മറ്റു രാജ്യങ്ങളിലുള്ള വിദേശ അംബാസഡർമാർക്ക് സെലെൻസ്കി ഉത്തരവ് നൽകിയിരുന്നു. ഇത് വേണ്ടത്ര ഫലം കണ്ടില്ല എന്നതാണ് ഈ നീക്കങ്ങളിൽ നിന്നും മനസ്സിലാക്കേണ്ടത്.
Post Your Comments