മൂന്നാര്‍: കനത്ത മഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപമാണ് മണ്ണിടിച്ചില്‍.
മഴ ശക്തമായതിന് ശേഷം അഞ്ചാമത്തെ തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടാകുന്നത്. ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
മണ്ണിടിച്ചില്‍ തുടര്‍ച്ചയായതോടെ, പഴയ മൂന്നാര്‍ വഴിയുള്ള ഗതാഗതത്തിന് കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പകരം കുഞ്ചിത്തണ്ണി, രാജക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ സ്ഥലത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രോഫഷനല്‍ കോളജുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments