ഡൽഹി: ഒരാളുടെ വികാരങ്ങൾ ആരോഗ്യകരമായ രീതിയിൽ അനുഭവിക്കാനും മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള ഒരു വ്യക്തിയുടെ കഴിവാണ് ഇമോഷണൽ ഇന്റലിജൻസ്. ഒപ്പം മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് കൂടിയാണിത്. ജീവിതത്തിൽ ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്താൻ വൈകാരിക ബുദ്ധി അനിവാര്യമാണ്.
ഇത് ഇമോഷണൽ ക്വാട്ടന്റ് അല്ലെങ്കിൽ ഇക്യു എന്നും അറിയപ്പെടുന്നു. നിങ്ങളുടെ സ്വന്തം വികാരങ്ങളെ പോസിറ്റീവ് രീതിയിൽ മനസ്സിലാക്കാനും ഉപയോഗിക്കാനും നിയന്ത്രിക്കാനുമുള്ള കഴിവാണിത്. സമ്മർദ്ദം ഒഴിവാക്കാനും ഫലപ്രദമായി ആശയ വിനിമയം നടത്താനും മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കാനും വെല്ലുവിളികളെ തരണം ചെയ്യാനും സംഘർഷം ഇല്ലാതാക്കാനും ഇത് നമ്മെ സഹായിക്കുന്നു. ഇക്യു ഒരു വ്യക്തിയെ ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും സ്കൂളിലും ജോലിസ്ഥലത്തും വിജയിക്കുന്നതിനും നിങ്ങളുടെ കരിയറും വ്യക്തിഗത ലക്ഷ്യങ്ങളും കൈവരിക്കാനും സഹായിക്കുന്നു.
സെൽഫ് മാനേജ്മെന്റ് – സെൽഫ് മാനേജ്മെന്റ് എന്നാൽ, ആവേശകരമായ വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കാനും സ്വന്തം വികാരങ്ങളെ ആരോഗ്യകരമായ രീതിയിൽ നിയന്ത്രിക്കാനും ഉള്ള കഴിവാണ്. സ്വന്തം കാര്യങ്ങളിൽ മുൻകൈയെടുക്കാനും പ്രതിബദ്ധതകൾ പിന്തുടരാനും മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമുള്ള കഴിവ് എന്നാണ് സെൽഫ് മാനേജ്മെന്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
സ്വയം അവബോധം – നിങ്ങളുടെ സ്വന്തം വികാരങ്ങളെയും അവ നിങ്ങളുടെ ചിന്തകളെയും പെരുമാറ്റത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും തിരിച്ചറിയാനുള്ള കഴിവാണിത്. നിങ്ങളുടെ ശക്തിയും ബലഹീനതയും നിങ്ങൾക്ക് അറിയാം എന്ന ആത്മവിശ്വാസമാണ് സ്വയം അവബോധം.
സാമൂഹിക അവബോധം – ഇത് മറ്റ് ആളുകളുടെ വികാരങ്ങൾ, ആവശ്യങ്ങൾ, ആശങ്കകൾ എന്നിവ മനസ്സിലാക്കാനുള്ള കഴിവാണ്.
റിലേഷൻഷിപ്പ് മാനേജ്മെന്റ് – നല്ല ബന്ധങ്ങൾ വികസിപ്പിക്കാനും നിലനിർത്താനുമുള്ള കഴിവിനെയാണ് റിലേഷൻഷിപ്പ് മാനേജ്മെന്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വ്യക്തമായി ആശയവിനിമയം നടത്തുന്നതിനും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനും ഉള്ള കഴിവാണ് റിലേഷൻഷിപ്പ് മാനേജ്മെന്റ്. വക്തികളെ സ്വാധീനിക്കുക, ഒരു ടീമിൽ നന്നായി പ്രവർത്തിക്കുക, സംഘർഷങ്ങൾ നിയന്ത്രിക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്.
ബലിപെരുന്നാൾ അവധി: ഖത്തറിൽ മ്യൂസിയങ്ങൾ വീണ്ടും തുറന്നു
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉയർന്ന വൈകാരിക ബുദ്ധിയുള്ള ആളുകൾ ഒത്തുചേരുമ്പോൾ, ബന്ധം വിജയകരമാകും. കാരണം, അവർക്ക് സത്യസന്ധവും യഥാർത്ഥവുമായ സ്വരത്തിൽ പരസ്പരം പിന്തുണയ്ക്കാനും സംസാരിക്കാനും കഴിയും. അതിനാൽ, പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കപ്പെടും.
അതേസമയം, ദമ്പതികൾക്ക് വൈകാരിക ബുദ്ധി ഇല്ലെങ്കിൽ, ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും പരസ്പരം വികാരങ്ങൾ മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ, ഒരു ബന്ധത്തിൽ, ഒരു പങ്കാളി ഉയർന്ന വൈകാരിക ബുദ്ധിയുള്ള ആളാണെങ്കിൽ അത് അപകടകരമാണ്. പങ്കാളി ഒന്നുകിൽ ബന്ധത്തെ നിയന്ത്രിക്കുന്ന ഒരാളായി മാറുന്നു. ബന്ധം നിലനിർത്തുന്നത് അവരായിരിക്കും.
Post Your Comments