രാജ്യത്ത് കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം നടപ്പാക്കാനുള്ള തയ്യാറെടുപ്പുമായി ഇപിഎഫ്ഒ. എല്ലാ പെൻഷൻകാർക്കും ഒറ്റയടിക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ എത്തിക്കാൻ, കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം കൊണ്ട് സാധ്യമാകുമെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം 29, 30 തീയതികളിൽ നടക്കുന്ന യോഗത്തിൽ ഇപിഎഫ്ഒ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ടുള്ള പുതിയ നിർദ്ദേശങ്ങൾ പരിഗണിക്കും.
നിലവിൽ, എംപ്ലോയീസ് പ്രൊവിഡന്റ് ഓർഗനൈസേഷന്റെ പ്രാദേശിക ഓഫീസുകൾ മുഖാന്തരമാണ് പെൻഷൻ വിതരണം നടത്തുന്നത്. അതിനാൽ, പെൻഷൻകാർക്ക് വ്യത്യസ്ത സമയങ്ങളിലോ ദിവസങ്ങളിലോ ആയിരിക്കും പെൻഷൻ ലഭിക്കുന്നത്. ഏകദേശം 138 ലധികം പ്രാദേശിക ഓഫീസുകളാണ് നിലവിലുള്ളത്.
Also Read: ടികെ റോഡില്‍ കാരംവേലി എസ്എന്‍ഡിപി സ്‌കൂളിന് സമീപം വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ ദുരൂഹത
കേന്ദ്രീകൃത പെൻഷൻ സംവിധാനം നിലവിൽ വരുന്നതോടെ, രാജ്യത്തെ 73 ലക്ഷത്തിലധികം വരുന്ന പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒറ്റയടിക്ക് പെൻഷൻ തുക എത്തും. പുതിയ സംവിധാനം നടപ്പാക്കാൻ മേഖല ഓഫീസുകളിലെ സെൻട്രൽ ഡാറ്റാ ബേസിന്റെ സേവനം ഉപയോഗപ്പെടുത്തും.
Post Your Comments