KeralaCinemaMollywoodLatest NewsNewsEntertainment

അദ്ദേഹം നമ്മളെ പോലെയല്ല, ബുദ്ധിജീവികൾ അധികം സംസാരിക്കില്ലല്ലോ: പൃഥ്വിരാജിനെ കുറിച്ച് ദീപ്തി സതി

പൃഥ്വിരാജുമായുള്ള അഭിനയ അനുഭവങ്ങൾ പങ്കുവെച്ച് നടി ദീപ്തി സതി. പൃഥ്വിരാജിൽ നിന്നും ഇന്റലിജന്റ്സ് പഠിക്കാൻ ആഗ്രഹമുണ്ടെന്ന് നടി പറയുന്നു. മലയാളം ഫിലിം ഇന്ഡസ്ട്രിയിലെ സ്റ്റൈലിഷ് ആയ നടനാണ് പൃഥ്വിയെന്നും താരം പറയുന്നു. മൾട്ടി ടാസ്കിങ്ങ് ടാലന്റ് ഉള്ള വ്യക്തിയാണ് പൃഥ്വിയെന്ന് ദീപ്തി പറയുന്നു. ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദീപ്‌തി.

‘സെറ്റിലുള്ളപ്പോഴും അദ്ദേഹത്തിന് എല്ലാം അറിയാം. ഡയറക്ഷൻ ഡിപ്പാർട്മെന്റിലും പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിലുമൊക്കെ അദ്ദേഹത്തിന് ശ്രദ്ധയുണ്ടാകും. അദ്ദേഹത്തിന് മൾട്ടി ടാസ്കിങ്ങ് ടാലന്റ് ഉണ്ട്. പൃഥ്വി സാറിന്റെ കൂടെ ഞാൻ രണ്ട് സിനിമ ചെയ്തിട്ടുണ്ട്. മലയാളം ഫിലിം ഇന്ഡസ്ട്രിയിലെ സ്റ്റൈലിഷ് ആയ നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അടുത്ത് നിന്നും എന്തെങ്കിലും പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ഇന്റലിജന്റ്സ് ആണ്. അദ്ദേഹം അഭിനയവും സംവിധാനവും നിർമാണവും ഒക്കെ ചെയ്യുന്നുണ്ടല്ലോ.

പൃഥ്വിരാജ് സാറുമായി വർക്ക് ചെയ്യുമ്പോൾ എനിക്ക് ആദ്യമൊക്കെ പേടിയായിരുന്നു. അദ്ദേഹം വളരെ ശാന്തനായ ഒരാളാണ്. പിന്നെ വേറെ ഒരു കാര്യം ബുദ്ധിജീവികൾ അധികം സംസാരിക്കില്ല. നമ്മളെ പോലെയല്ല (ചിരിക്കുന്നു). പൃഥ്വിരാജ് സാറുമായി ഞാൻ സംസാരിക്കാറുള്ളത് സീരീസുകളെ കുറിച്ചാണ്. ഏത് സീരിസ് ആണ് ഇപ്പോൾ കാണുന്നത്, ഇഷ്ടമായോ എന്നതൊക്കെയാണ്’, ദീപ്തി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button