Latest NewsNewsIndiaBusiness

മഹീന്ദ്ര ആന്റ് മഹീന്ദ്ര: ഇലക്ട്രിക് കാർ ബിസിനസിൽ കോടികളുടെ ബ്രിട്ടീഷ് നിക്ഷേപം

പ്രകൃതി സൗഹൃദ വ്യവസായങ്ങളിൽ നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് ബിഐഐ മഹീന്ദ്രയിൽ നിക്ഷേപം നടത്തുന്നത്

രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഇലക്ട്രിക് കാർ ബിസിനസിൽ കോടികളുടെ ബ്രിട്ടീഷ് നിക്ഷേപം. വൈദ്യുത കാർ നിർമ്മാണത്തിനായി രൂപം നൽകുന്ന ‘ഇവി കോ’ എന്ന കമ്പനിയിലാണ് നിക്ഷേപം എത്തുന്നത്. ബ്രിട്ടീഷ് സർക്കാറിന്റെ നിക്ഷേപക സ്ഥാപനമായ ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റാണ് (ബിഐഐ) നിക്ഷേപം നടത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, 1,925 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്. കൂടാതെ, പുതിയ കമ്പനിക്ക് 70,070 കോടി മൂല്യം കണക്കാക്കുന്നതിനാൽ, ഏകദേശം 2.75 ശതമാനം മുതൽ 4.76 ശതമാനം വരെ ഓഹരി പങ്കാളിത്തം ബിഐഐക്ക് ലഭിക്കും. പ്രകൃതി സൗഹൃദ വ്യവസായങ്ങളിൽ നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് ബിഐഐ മഹീന്ദ്രയിൽ നിക്ഷേപം നടത്തുന്നത്.

Also Read: കിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കൽ: 25 മില്യൺ ഡോളർ വാഗ്ദാനം ചെയ്ത് യുഎഇ പ്രസിഡന്റ്

വൈദ്യുത കാർ നിർമ്മാണ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 15 നാണ് മഹീന്ദ്ര നടത്തുന്നത്. കൂടാതെ, സെപ്തംബറിൽ ആദ്യ മോഡൽ അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button