Latest NewsKeralaNews

ജലനിരപ്പ് ഉയര്‍ന്നു: കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

 

 

കോഴിക്കോട്: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് തുറക്കുക.

പുഴയില്‍ രണ്ടര അടി വരെ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍, കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.

ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ ആണ് ഷട്ടറുകള്‍ ഉയർത്തിയത്. എന്നാല്‍, മഴ കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഷട്ടറുകള്‍ അടച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button